പൊന്നാനിയിൽ പി.ശ്രീരാമകൃഷ്ണനല്ല, പകരം നന്ദകുമാർ; പെരിന്തൽമണ്ണയിൽ കെപി മുസ്തഫ തന്നെ

p sreeramakrishnan wont contest from ponnani

പൊന്നാനിയിൽ പി ശ്രീരാമകൃഷ്ണൻ മത്സരിക്കില്ല. പകരം പി നന്ദകുമാർ തന്നെയാകും സിപിഐഎം സ്ഥാനാർഥി. സംസ്ഥാന നേതൃത്വ നിർദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.

മുൻ മലപ്പുറം നഗരസഭ ചെയർമാൻ കെപി മുസ്തഫ പെരിന്തൽമണ്ണയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും.

അതേസമയം, സീറ്റ് വിഭജനമടക്കം എല്ലാ കാര്യങ്ങളിലും രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളെന്ന മാധ്യമ വാർത്തകളിൽ പ്രതികരിക്കാനില്ലെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.

Story Highlights – p sreeramakrishnan wont contest from ponnani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top