ട്വന്റി ട്വന്റിക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ; ഇ.ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയിൽ വന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു

actor sreenivasan supports twenty twenty

ട്വന്റി ട്വന്റിക്ക് പിന്തുണയുമായി നടൻ ശ്രീനിവാസൻ. ഇന്ന് നടക്കുന്ന സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കും.

ട്വന്റി ട്വന്റിയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ശ്രീനിവാസൻ ട്വന്റിഫോറിനോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ യോഗ്യനല്ലെന്നും ഇ.ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയിൽ വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞു. സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തോടും ശ്രീനിവാസൻ പ്രതികരിച്ചു. ‘പോയവരൊക്കെ ശരിയായ വഴിയിൽ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ -ഇതായിരുന്നു പ്രതികരണം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ട്വന്റി-20യുടെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിൽ ഇത്തവണ മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഭരിക്കുന്ന നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന കുന്നത്തു നാട് മണ്ഡലത്തിലാണ് ട്വന്റി-20 ഏറ്റവും പ്രതീക്ഷ വയ്ക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ മാങ്ങ ചിഹ്നത്തിൽ മത്സരിച്ച പാർട്ടിക്ക് കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൈനാപ്പിൾ ചിഹ്നം അനുവദിച്ചിരുന്നു.
ആദ്യഘട്ടത്തിൽ ആറ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. വൈകിട്ട് നാലുമണിക്ക് കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ വച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.

Story Highlights – actor sreenivasan supports twenty twenty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top