സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരിനെതിരെ ഇല്ലാകഥകള്‍ മെനഞ്ഞു: മുഖ്യമന്ത്രി

സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസുമായി ചങ്ങാത്തം രൂപം കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ഒരു പ്രത്യേക ചങ്ങാത്തം ഇവിടെ രൂപം കൊണ്ടു. ആ ചങ്ങാത്തം എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു. അതിന് നേതൃത്വം കൊടുത്തത് ബിജെപിയും കോണ്‍ഗ്രസുമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഒരെ രീതിയില്‍ ഒരെ മനസോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ പുറപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ സാധാരണ ഗതിയില്‍ ആശ്ചര്യമില്ല. എന്നാല്‍ ഇവിടെ സര്‍ക്കാരിന്റെ ചെയ്തികള്‍ വച്ചല്ല എതിര്‍പ്പുണ്ടായത്. സര്‍ക്കാരിനെക്കുറിച്ച് ഇല്ലാകഥകള്‍ മെനയുകയായിരുന്നു. അതിനായി രണ്ട് പാര്‍ട്ടിയുടെയും നേതാക്കള്‍ പ്രത്യേക ഗവേഷണങ്ങള്‍ നടത്തുക. കുറച്ചുനാള്‍ മുന്‍പ് ഒരു പാര്‍ട്ടിയുടെ നേതാവ് രാവിലെ ആരോപണം ഉന്നയിക്കും. മറ്റേ പാര്‍ട്ടിയുടെ നേതാവ് വൈകുന്നേരം ആരോപണം ഉന്നയിക്കുമെന്നും. ഇതായിരുന്നു സ്ഥിതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top