ഡോളർ കടത്ത്: അഭിഭാഷക ദിവ്യ കസ്റ്റംസ് ഓഫിസിൽ ഹാജരായി

dollar smuggling advocate divya reached customs

തിരുവനന്തപുരം കരമനയിൽ നിന്നുള്ള അഭിഭാഷക ദിവ്യ കസ്റ്റംസ് ഓഫിസിൽ ഹാജരായി. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ദിവ്യയോട് ഹാജരാകാൻ കസ്റ്റംസ് പറഞ്ഞിരുന്നു.

ദിവ്യയുടെ പേരിൽ ഒൻപത് സിം കാർഡുകളാണ് ഉള്ളത്. സിം കാർഡുകൾ നൽകിയതാർക്ക് എന്നതിലാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്. ഈ സിം കാർഡുകളിൽ നിന്ന് സ്വപ്നയ്ക്ക് നിരന്തരം ഫോൺ വിളികൾ ഉണ്ടായെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലൊണ് ദിവ്യയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിക്കുന്നത്.

അതേസമയം, ദിവ്യയെ ചോദ്യം ചെയ്യുന്നതിന്റെ വിശദാംശങ്ങൾ തേടി എൻഐഎയും സമീപിച്ചിട്ടുണ്ട്. സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ ഡിവൈഎസ്പി. രാധാകൃഷ്ണപിള്ള കസ്റ്റംസ് ഓഫിസിൽ എത്തി. ദിവ്യയെ ചോദ്യം ചെയ്യുന്നതിന്റെ വിവരങ്ങൾ തേടിയാണ് എൻഐഎ ഒദ്യോഗസ്ഥൻ എത്തിയത്.

Story Highlights – dollar smuggling advocate divya reached customs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top