ഇ.ശ്രീധരൻ പാലക്കാട് തന്നെ; വി മുരളീധരൻ മത്സരിച്ചേക്കില്ല; ബിജെപി സാധ്യതാ സ്ഥാനാർത്ഥി പട്ടിക ഇന്ന്

ബിജെപി സാധ്യതാ സ്ഥാനാർത്ഥി പട്ടിക ഇന്നുണ്ടാകും. ഇ.ശ്രീധരൻ പാലക്കാട് നിന്ന് തന്നെ മത്സരിക്കും. എന്നാൽ വി.മുരളീധരൻ മത്സരിച്ചേക്കില്ല. കഴക്കൂട്ടത്ത് കെ.സുരേന്ദ്രനാണ് മത്സരിക്കുകയെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
ചെങ്ങന്നൂരിൽ ആർ.ബാലശങ്കർ വന്നേക്കില്ല. ബാലശങ്കറെ പ്രാദേശിക നേതൃത്വം എതിർത്തതിനെ തുടർന്നാണ് ഇത്. പകരം ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനെ പരിഗണിക്കണമെന്നാണ് ആവശ്യം. മഞ്ചേശ്വരം, തൃശൂർ, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ തീരുമാനമായിട്ടില്ല.
ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പുരോഗമിക്കുകയാണ്. വൈകിട്ടോടെ അന്തിമ പട്ടിക പൂർത്തിയാക്കും.
പട്ടിക നാളെ കേന്ദ്ര നേതൃത്വത്തിന് നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി നാളെ പട്ടിക പരിഗണിക്കും. ഈ മാസം 10, 11 തിയതികളിലായി സഥാനാർത്ഥി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
Story Highlights – e sreedharan from palakkad v muraleedharan wont contest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here