കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കും

kadannappally ramachandran contest from kannur

കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കും. എൽഡിഎഫിൽ കോൺഗ്രസ് എസിന് ലഭിച്ച ഏക സീറ്റിൽ കടന്നപ്പള്ളിയെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നിർവാഹക സമിതിയാണ് തീരുമാനിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

കണ്ണൂരിൽ ചേർന്ന കോൺഗ്രസ് എസ്സംസ്ഥാന നിർവാഹക സമിതി യോഗം ഐകകണ്‌ഠേനയാണ് കടന്നപ്പള്ളി രാമചന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. സിറ്റിംഗ് സീറ്റ് തന്നെ ഇത്തവണ കോൺഗ്രസ് എസിന് നൽകാൻ എൽഡിഎഫ് തീരുമാനമെടുത്തതിന് പിന്നാലെയാണ് സംസ്ഥാന നിർവാഹക സമിതി യോഗം വിളിച്ച് ചേർത്തത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. മണ്ഡലം നിലനിർത്താനാകുമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

1194 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ കടന്നപ്പള്ളി രാമചന്ദ്രൻ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയത്. കണ്ണൂർ ഡിസിസി പ്രസിഡന്റ് കൂടിയായ സതീശൻ പാച്ചേനി തന്നെയാവും ഇത്തവണയും കണ്ണൂരിൽ കടന്നപ്പള്ളിയുടെ എതിരാളി. ഈ തെരഞ്ഞെടുപ്പിലും കണ്ണൂരിൽ മത്സരം കടുക്കുമെന്ന് ഉറപ്പായി.

Story Highlights – kadannappally ramachandran contest from kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top