കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് സൗദിയിലെ സ്ഥാപനങ്ങള്‍ പ്രത്യേക ഡിസ്‌കൗണ്ട് നല്‍കും

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് നല്‍കാന്‍ സൗദിയിലെ സ്ഥാപനങ്ങളോട് സൗദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സേവനങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങളിലെ വില്‍പ്പന സാധനങ്ങള്‍ക്കും ഡിസ്‌കൗണ്ട് നല്‍കാം. ഇതിനായി പ്രത്യേക ലൈസന്‍സോ ഫീസോ ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, ആറ് കൊവിഡ് മരണങ്ങളാണ് സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മരണസംഖ്യ ഇതോടെ 6534 ആയി. 351 കൊവിഡ് കേസുകളും 418 രോഗമുക്തിയും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് കേസുകള്‍ ഇതോടെ 3,80,182 ഉം, രോഗമുക്തി നേടിയവരുടെ എണ്ണം 3,71,032 ഉം ആയി ഉയര്‍ന്നു. 97.59 ശതമാനമാണ് രോഗമുക്തി നിരക്ക്. 47,791 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു.

പരിശോധിച്ച സാമ്പിളുകള്‍ ഇതോടെ 1,40,19,999 ആയി. 0.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. റിയാദില്‍ 109-ഉം, ജിദ്ദയില്‍ 27-ഉം, മക്കയില്‍ 19-ഉം, ദമാമില്‍ 9-ഉം, മദീനയില്‍ 4-ഉം കൊവിഡ് കേസുകള്‍ ഇന്ന് റിപോര്‍ട്ട് ചെയ്തു. അതേസമയം പ്രാര്‍ഥിക്കാന്‍ എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു സൗദിയില്‍ എട്ട് പള്ളികള്‍ കൂടി അടച്ചു. 29 ദിവസത്തിനിടെ അടച്ച പള്ളികളുടെ എണ്ണം 236 ആയി. ഇതില്‍ 224 പള്ളികളും അണുനശീകരണത്തിന് ശേഷം വീണ്ടും തുറന്നു.

Story Highlights – special discounts to customers who receive covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top