സ്ഥാനാര്‍ത്ഥി നിര്‍ണയം: പൊന്നാനിയില്‍ അനുനയ നീക്കവുമായി സിപിഐഎം നേതൃത്വം

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കം രൂക്ഷമായ പൊന്നാനിയില്‍ അനുനയ നീക്കവുമായി നേതൃത്വം. എതിര്‍പ്പ് അറിയിച്ച ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളുടെയും വികാരം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ എത്തുന്നതോടെ രമ്യമായ പ്രശ്നപരിഹാരമാണ് നേതൃത്വം മുന്നില്‍ കാണുന്നത്. ഇരു വിഭാഗങ്ങളെയും വിശ്വസത്തില്‍ എടുത്ത് മണ്ഡലം കൈവിടാതെ നോക്കാനാണ് പാര്‍ട്ടി നീക്കം.
പൊന്നാനിയില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയില്‍ നിന്ന് പുറകേട്ട് ഇല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പൊന്നാനിക്ക് മാത്രമായി മാനണ്ഡത്തില്‍ മാറ്റം വരുത്തിയാല്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇതേ ആവശ്യം ഉയരുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പി.നന്ദകുമാറിനെ തന്നെ പാര്‍ട്ടി മത്സരിപ്പിക്കുകയും, പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുവാനുമാണ് നേതൃത്വത്തിന്റെ തീരുമാനം.
ഭൂരിഭാഗം ലോക്കല്‍ കമ്മറ്റികളുടെയും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ ഉടലെടുത്ത അസ്വാര്യസങ്ങള്‍ വിജയസാധ്യതക്ക് മങ്ങല്‍ ഏല്‍പ്പിക്കാതിരിക്കാനാണ് നേതൃത്വത്തിന്റ ഈ നീക്കം. അതെസമയം, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പി.നന്ദകുമാര്‍ തന്നെ തുടരുകയാണെങ്കില്‍ കൂടുതല്‍ പരസ്യ പ്രതിഷേധങ്ങള്‍ക്ക് മണ്ഡലം സാക്ഷിയാകും. ഇതിനകം രാജി സന്നദ്ധ അറിയിച്ച കൂടുതല്‍ പേര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നിന്നേക്കും.
ഇന്നലെ ചേര്‍ന്ന മണ്ഡലം കമ്മറ്റി യോഗത്തില്‍ പി.നന്ദകുമാറിനോട് സ്വയം മാറിനില്‍ക്കാന്‍ വരെ ആവശ്യം ഉയര്‍ന്നു.ഈ സാഹചര്യത്തില്‍ സാധ്യത വിരളമാണെങ്കിലും ഒരു പക്ഷെ ഇന്ന് പുറത്ത് വരുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൊന്നാനി മണ്ഡലം ഒഴിച്ചിടാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
Story Highlights – Candidate selection – Ponnani – cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here