മമതയ്‌ക്കെതിരായ ആക്രമണം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

election commission sought report on attack against mamata banerjee

മമതയ്‌ക്കെതിരായ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്.

മുഖ്യമന്ത്രിയുടെ കാലിന് പരുക്കേറ്റുവെന്നാണ് വിവരം. നാല് പേർ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന് മമത ബാനർജി പറഞ്ഞു. പരുക്കിനെ തുടർന്ന് പ്രചാരണം വെട്ടിച്ചുരുക്കി മമത ബാനർജി കൊൽക്കത്തയിലേക്ക് മടങ്ങി.

പ്രചാരണം ആരംഭിച്ച് രണ്ടാം ദിവസമാണ് സംഭവം നടന്നത്. പ്രകടന പത്രിക സമർപ്പിച്ച് പ്രചാരണത്തിന് മണ്ഡലത്തിൽ എത്തിയതായിരുന്നു മമത. പ്രചാരണത്തിനിടെ ഉന്തും തള്ളും ഉണ്ടായെന്നും കാലിൽ പരുക്കേറ്റുവെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മമത മണ്ഡലത്തിലെ പ്രചരണാർത്ഥം വാടക വീട് എടുത്തിരുന്നു. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു പദ്ധതി. പരുക്കിനെ തുടർന്ന് ഇത് ഒഴിവാക്കി. പത്രികാ സമർപ്പണത്തിനുള്ള ശേഷം നന്ദിഗ്രാമിൽ എത്തിയ മമത ശിവറാംപൂരിലെ ദുർഗ ക്ഷേത്രത്തിലും മസ്ജിദിലും ദർശനം നടത്തിയിരുന്നു.

Story Highlights – election commission sought report on attack against mamata banerjee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top