സിനിമയ്ക്ക് സെക്കൻഡ് ഷോ, നാടകക്കാരന് വേദിയില്ല; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹരീഷ് പേരടി

Hareesh peradi criticizes government

ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു എന്ന് നടൻ ഹരീഷ് പേരടി. സിനിമയ്ക്ക് സെക്കൻഡ് ഷോ അനുവദിച്ച സർക്കാർ നാടകം നടത്താൻ അനുമതി നൽകിയില്ലെന്നും രണ്ടാംതരം പൗരനായി ജീവിക്കാൻ തനിക്ക് പറ്റില്ല എന്നും അദ്ദേഹം കുറിച്ചു. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹരീഷ് പേരടി സംസ്ഥാന സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. Iffk നടന്നു. Itfok നടന്നില്ല. രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല. ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം. ലാൽസലാം.

Read Also : തിയറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്; സെക്കന്‍ഡ് ഷോയ്ക്ക് അനുമതി

കഴിഞ്ഞ ദിവസമാണ് സർക്കാർ സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകിയത്. സെക്കൻഡ് ഷോയ്ക്ക് അനുമതിയില്ലായിരുന്നതിനാൽ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നില്ല. റിലീസുകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നിർമാതാക്കൾ സർക്കാരിനെ സമീപിക്കുകയായിരുന്നു.

സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ വലിയ വരുമാന നഷ്ടം ഉണ്ടാകുന്നതിനാൽ തിയറ്ററുകൾ അടച്ചിടുന്ന സാഹചര്യവും ഉണ്ടായിരുന്നു. മലയാളത്തിൽ നിന്ന് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നില്ല. ഇതര ഭാഷാ ചിത്രങ്ങൾ മാത്രമായിരുന്നു പ്രദർശനത്തിനുണ്ടായിരുന്നത്.

സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി…

Posted by Hareesh Peradi on Tuesday, 9 March 2021

Story Highlights – Hareesh peradi criticizes state government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top