മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും; കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് തന്നെ മത്സരിച്ചേക്കുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട് വച്ചാകും പ്രഖ്യാപനം. കെ.എം. ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും കൊടുവള്ളിയില്‍ എം.കെ. മുനീറും മത്സരിക്കും. കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് തന്നെയാകും ലീഗിന്റെ സ്ഥാനാര്‍ത്ഥി.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് വിവരങ്ങള്‍. മുതിര്‍ന്ന നേതാക്കള്‍ പലരും മത്സര രംഗത്തുണ്ടാകും. കെ.എം. ഷാജിയെ പെരിന്തല്‍മണ്ണയില്‍ മത്സരിപ്പിക്കണമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മണ്ഡലംഭാരവാഹി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തിലും തീരുമാനമുണ്ടായേക്കും. കെ.എം. ഷാജിയെ കാസര്‍ഗോഡ് മത്സരിപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കാസര്‍ഗോഡ് ജില്ലാ നേതൃത്വത്തില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

Story Highlights – Muslim League candidates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top