പൊന്നാനിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ തന്റെ നോമിനിയല്ല: പി ശ്രീരാമകൃഷ്ണന്‍

p sriramakrishnan

പൊന്നാനിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ തന്റെ നോമിനി ആണെന്ന വാദം തെറ്റെന്ന് പി ശ്രീരാമകൃഷ്ണന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ നിര്‍ഭാഗ്യകരമായ വഴിവിട്ട നീക്കങ്ങള്‍ സഖാക്കളുടെ ഭാഗത്ത് നിന്നുണ്ടായി. അത് പരിഹരിക്കമെന്നും ശ്രീരാമകൃഷ്ണന്‍.

അതിനുള്ള കരുത്ത് പൊന്നാനിയിലെ പാര്‍ട്ടിക്കുണ്ടെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വഴിവിട്ട സംഘടനാനീക്കം നടത്തിയവരെ തിരുത്താന്‍ ആരോഗ്യം ഉണ്ട്. തെറ്റ് പറ്റിയ സഖാക്കളുടെ ഭാഗത്ത് നിന്ന് തിരുത്തലുകള്‍ ഉണ്ടാകുമെന്നും പി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു.

Read Also : അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല, നാടിന്റെ വികസന കാര്യങ്ങളില്‍ മുഴുകുന്നവരാണ് വിജയിക്കുക: പി. ശ്രീരാമകൃഷ്ണന്‍

പൊന്നാനിയില്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനം വന്നതോടുകൂടി കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ അപ്രസക്തമായി എന്ന് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ വ്യക്തമാക്കി. ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സംഘടനാ പ്രശനങ്ങള്‍ പാര്‍ട്ടി പരിഹരിക്കുമെന്ന് പി നന്ദകുമാര്‍ പറഞ്ഞു.

അതേസമയം വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നും രാജി വച്ച് പുറത്ത് പോയവരെയും പ്രതിഷേധിച്ചവരെയും അനുനയിപ്പിക്കുമെന്ന് ടി എം സിദ്ദീഖും പ്രതികരിച്ചു. മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തായിരിക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

Story Highlights – p sriramakrishnan, ponnani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top