ഈ ടീം ആവും ടി-20 ലോകകപ്പ് കളിക്കുക: ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിൽ കളിക്കുന്ന ടീം ആവും ടി-20 ലോകകപ്പിലും കളിക്കുക എന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. പരമ്പര അവസാനിക്കുന്നതോടെ ഇതിൽ വ്യക്തത ലഭിക്കുമെന്നും റാത്തോർ പറഞ്ഞു. ഇ എസ് പി എൻ ക്രിക്ക്ഇൻഫോയോടാണ് റാത്തോറിൻ്റെ പ്രതികരണം.
“ടി-20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുക. ബാറ്റിംഗ് യൂണിറ്റ് ഒന്ന് തയ്യാറാവുക എന്നേയുള്ളൂ. ഈ പരമ്പര അവസാനിക്കുമ്പോൾ നമ്മൾ അറിയും, ‘ഇതാണ് ലോകകപ്പ് കളിക്കാൻ പോകുന്ന ടീം.’ ഭാഗ്യവശാൽ അത് ഈ പരമ്പരയിൽ സംഭവിക്കുമെന്ന് കരുതുന്നു. ഈ ടീമിൽ ഒരുപാട് മാറ്റങ്ങളുണ്ടാവില്ല എന്ന് എനിക്കുറപ്പാണ്. കാരണം, ഇപ്പോൾ നമ്മൾ തയ്യാറാണ്. ഇനി ആർക്കെങ്കിലും ഫോം നഷ്ടപ്പെട്ടാലോ പരുക്ക് പറ്റിയാലോ അതിനു മാറ്റം വന്നേക്കാം.”- റാത്തോർ പറഞ്ഞു.
Read Also : ഫിറ്റ്നസ് ടെസ്റ്റിൽ പരാജയം; വരുൺ ചക്രവർത്തിക്ക് പകരം രാഹുൽ ചഹാർ ടീമിലെത്തിയേക്കും
റാത്തോറിൻ്റെ വാക്കുകൾ പരിഗണിച്ചാൽ തിരിച്ചടി സഞ്ജുവിനാണ്. ലോകേഷ് രാഹുൽ, ഇഷാൻ കിഷൻ, ഋഷഭ് പന്ത് എന്നിവരുടെ സാന്നിധ്യത്തിൽ കീപ്പറായോ ശ്രേയാസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരുടെ സാന്നിധ്യത്തിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായോ സഞ്ജു ടീമിലെത്താൻ ബുദ്ധിമുട്ടും. ഒരു ഗംഭീര ഐപിഎൽ സീസൺ ആണ് ഇനി സഞ്ജുവിൻ്റെ സാധ്യതകളെ സ്വാധീനിക്കുക.
മാർച്ച് 12നാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി-20 പരമ്പര ആരംഭിക്കുക. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
Story Highlights – This is the team which will play the World Cup: Vikram Rathour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here