ട്വന്റി- 20 രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

എറണാകുളത്ത് ട്വന്റി- 20 രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തൃക്കാക്കരയില്‍ ഡോ. ടെറി തോമസ് ഇടഞ്ഞൊട്ടിയും എറണാകുളത്ത് പ്രെഫ. ലെസ്ലി പള്ളത്തും സ്ഥാനാര്‍ത്ഥികളാകും. ഷൈനി ആന്റണിയാണ് കൊച്ചിയിലെ സ്ഥാനാര്‍ത്ഥി.
Read Also : ട്വന്റി-20; ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തുടങ്ങി
ആകെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്റി- 20 മത്സരിക്കുക. അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രീയം തൊഴിലാക്കിയവരല്ല, സ്വന്തമായി തൊഴിലുള്ളവരെയും സ്വന്തം കാലില്‍ നില്‍ക്കുന്നവരെയും ആണ് ട്വന്റി-20 സ്ഥാനാര്‍ത്ഥികളാക്കി അവതരിപ്പിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പരഞ്ഞു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
Story Highlights – twenty twenty, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here