തമിഴ് താരം സെന്തിൽ ബിജെപിയിൽ ചേർന്നു

actor senthil joines bjp

തമിഴ് ഹാസ്യതാരം സെന്തിൽ ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ എൽ മുരുകനിൽ നിന്നാണ് സെന്തിൽ അംഗത്വം സ്വീകരിച്ചത്. നേരത്തെ അണ്ണാ ഡിഎംകെയുടെ താരപ്രചാരകനായിരുന്നു സെന്തിൽ.

ആദ്യം എഐഎഡിഎംകെയിൽ ചേർന്ന സെന്തിൽ ജയലളിതയുടെ മരണത്തോടെ ടിടിവി ദിനകരന്റെ എഎംഎംകെയിൽ ചേർന്നു. 2019 സെപ്റ്റംബറിൽ എഎംഎംകെയുടെ അഞ്ച് സെക്രട്ടറിമാരിൽ ഒരാളായി സെന്തിൽ.

തമിഴ് താരങ്ങളായ ഖുശ്ബു, ഗൗതമി എന്നിവർ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് സെന്തിലും ബിജെപിയിലെത്തുന്നത്. ചെപോക് ട്രിപ്ലിക്കെയ്‌നിൽ ഖുശ്ബുവും രാജപാളയത്ത് നിന്ന് ഗൗതമിയും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ശിവാജി ഗണേശന്റെ മകൻ രാംകുമാറും കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.

Story Highlights – actor senthil joines bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top