കര്‍ഷക സമരം പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍; പ്രതിഷേധം രാജ്യവ്യാപകമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍

കര്‍ഷക സമരം വകവയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിലെ പ്രതിഷേധം വീണ്ടും രാജ്യ വ്യാപകമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഡല്‍ഹി അതിര്‍ത്തികളില്‍ ആരംഭിച്ച കര്‍ഷക സമരം നാലു മാസം തികയുന്ന മാര്‍ച്ച് 26 ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നു തിന്റെ ഭാഗമായി ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയ കര്‍ഷകര്‍ വീണ്ടും സമരവേദിയിലേക്ക് എത്തിത്തുടങ്ങി.

കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണം, ഇന്ധനവില വര്‍ധനവ് എന്നിവയ്‌ക്കെതിരെ അടുത്ത തിങ്കളാഴ്ച വ്യാപാര സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കും. നാളെ മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രചാരണവുമായി കര്‍ഷക സംഘടനകള്‍ രംഗത്തുണ്ടാകും. ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകര്‍ക്കൊപ്പം ചേരും.

Story Highlights – farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top