നിയമസഭാ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാകും തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
പത്രികാ സമര്‍പ്പണം ഇന്നുമുതല്‍ ആരംഭിക്കും. സ്ഥാനർത്ഥിക്ക് ഒപ്പം രണ്ട് പേരെ മാത്രമേ പത്രിക സമർപ്പണ സമയത്ത് വരണാധികാരിക്ക് അരികിലേക്ക് അനുവദിക്കൂ. ഓൺലൈനായി പത്രിക സമർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്..

പത്രിക സമർപ്പണ സമയത്ത് റോഡ് ഷോ ഉൾപ്പെടെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പരിപാടികൾ ഒഴിവാക്കാനും നിർദേശമുണ്ട്. മാർച്ച് 19നാണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. 20 ന് സൂക്ഷ്മ പരിശോധനയും 22ന് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതിയുമാണ്. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 40771 പോളിംഗ് ബൂത്തുകൾ ആണ് സജ്ജീകരിക്കുക. അതേസമയം മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അടുത്ത ദിവസങ്ങളിലാകും പത്രിക സമര്‍പ്പണം സജീവമാകുക.

Story Highlights – assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top