തൃപ്പൂണിത്തുറയിൽ കെ ബാബുവിന് അനുകൂല പ്രകടനം, പോസ്റ്റർ

poster supporting k babu

തൃപ്പൂണിത്തുറ നഗരത്തിൽ കെ ബാബു അനുകൂലികളുടെ വൻ പ്രകടനം. കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രകടനം നടക്കുന്നത്. മണ്ഡലം ഭാരവാഹികളടക്കം പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.

കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ ബാബുവിനെതിരായ പ്രചാരണത്തിന് പിന്നാലെയാണ് അനുകൂലിച്ചുള്ള പോസ്റ്റർ വന്നത്.

അതിനിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ചേലക്കരയിലും പോസ്റ്റർ പ്രതിഷേധം തുടരുന്നു. ചേലക്കരയിൽ സിസി ശ്രീകുമാറിനെതിരെയാണ് ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നത്. വിജയസാധ്യത ഇല്ലാത്ത സിസി ശ്രീകുമാറിനെ ചേലക്കരയ്ക്ക് വേണ്ട എന്നാണ് ഫഌക്‌സ് ബോർഡിലെ വാചകം. സേവ് കോൺഗ്രസ് എന്നപേരിലാണ് ഫഌക്‌സ് ബോർഡ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top