Advertisement

തൃത്താലയില്‍ സന്ദീപ് വാര്യര്‍, കൊട്ടാരക്കരയില്‍ ചലച്ചിത്രതാരം വിനു മോഹന്‍; ബിജെപി സാധ്യതാ പട്ടികയില്‍ മാറ്റങ്ങള്‍

March 13, 2021
Google News 1 minute Read

തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പേര് ഉള്‍പ്പെടുത്തി. ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മത്സരിച്ചേക്കും. സന്ദീപ് വാര്യര്‍ക്കുവേണ്ടി പരിഗണിച്ച കൊട്ടാരക്കരയില്‍ ചലച്ചിത്രതാരം വിനു മോഹനെ പരിഗണിക്കുന്നുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതും പരിഗണനയിലുണ്ട്.

ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാന നേതൃത്വം നിലവില്‍ നല്‍കിയിരിക്കുന്ന സാധ്യതാ പട്ടികയില്‍ കേന്ദ്രനേതൃത്വം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നാളെയോടെയെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കൂ. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്.

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലില്‍ കാര്യമായ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ വരുത്തിയത്. സുരേഷ്‌ഗോപിയും, ശോഭാ സുരേന്ദ്രനും മത്സരിക്കും. ചര്‍ച്ചയുടെ ഒരുഘട്ടത്തില്‍ നേമത്ത് സുരേഷ് ഗോപിയുടെ പേര് ഉയര്‍ന്നെങ്കിലും തൃശൂരിലോ വട്ടിയൂര്‍കാവിലോ മത്സരിക്കാനാണ് സാധ്യത. നേമത്ത് കുമ്മനം രാജശേഖരന്‍ തന്നെ മത്സര രംഗത്ത് ഉണ്ടാകും. ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്തും മത്സരിച്ചേക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും മത്സരിക്കണമെന്ന കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. 2016 ല്‍ 89 വോട്ടുകള്‍ക്ക് കൈവിട്ട മഞ്ചേശ്വരം കേന്ദ്രനേതൃത്വത്തിന്റെ സര്‍വേയില്‍ വിജയസാധ്യതയുള്ള മണ്ഡലമാണ്.

Read Also : പുതിയ ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്; അഞ്ച് സീറ്റുകളില്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റിയേക്കും

എ പ്ലസ് മണ്ഡലങ്ങള്‍ക്ക് പുറമേ മറ്റു മണ്ഡലങ്ങളിലും കരുത്തനായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബിജെപി ആസ്ഥാനത്തെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിപട്ടിക അംഗീകരിക്കുക. നാളെ മാത്രമേ പ്രഖ്യാപനമുണ്ടാകൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ എപ്ലസ് മണ്ഡലങ്ങളിലുള്ള സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി പട്ടിക പ്രഖ്യാപിക്കാനാണ് സാധ്യത.

Story Highlights – BJP candidates list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here