ബിജെപി സ്ഥാനാർത്ഥി പട്ടികയിലുള്ളത് വിവിധ വിഭാഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ; നേമത്ത് പൂർണ വിശ്വാസം : കുമ്മനം രാജശേഖരൻ

confident over nemam says kummanam rajashekharan

നേമത്ത് പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി നേതാവും നേമം സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവർ ബിജെപി സ്ഥാനാർത്ഥി പട്ടികയിലുണ്ടെന്നും അത് തന്നെയാണ് പട്ടികയുടെ സവിശേഷതയെന്നും കുമ്മനം പറഞ്ഞു.

‘കഴിവ് തെളിയിച്ച, വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർ ബിജെപിയിൽ മത്സരിക്കുന്നു എന്നതാണ് സവിശേഷത. എൽഡിഎഫിനും, യുഡിഎഫിനുമെതിരായ ജനവികാരം ഇന്ന് കേരളത്തിൽ തിളച്ച് മറിയുകയാണ്. ബിജെപിക്കും എൻഡിഎയ്ക്കും അനുകൂലമായി പരിവർത്തനത്തിന്റെ കാറ്റ് വിശിയടിക്കുന്നുണ്ട്. ബിജെപിക്ക് വിജയക്കൊടി പാറിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. സമൂഹത്തിന്റെ അവാന്തര വിഭാഗങ്ങളിൽപ്പെട്ട, പ്രമുഖരായ, പൊതുരംഗത്ത് വ്യക്തി മുദ്ര പതിപിച്ചവരാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുണ്ട്. സമൂഹത്തിന്റെ പ്രാതിനിധ്യ സ്വഭാവം ഈ 115 സ്ഥാനാർത്ഥികളിലൂടെ വ്യക്തമായിരിക്കുന്നു’- കുമ്മനം പറഞ്ഞു.

നേമത്ത് വലിയ ആത്മവിശ്വാസമാണുള്ളതെന്നും കുമ്മനം പറഞ്ഞു. നേമത്തെ ജനങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ബിജെപിയെ അനുകൂലിച്ചു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുമ്മനം കൂട്ടിച്ചേർത്തു.

Story Highlights – confident over nemam says kummanam rajashekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top