ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; സ്ഥാനാർത്ഥി പട്ടിക വിളിച്ചു വരുത്തി സോണിയ ഗാന്ധി

കോൺഗ്രസ് അന്തിമ പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് ഡൽഹിയിൽ നാടകീയ നീക്കങ്ങൾ. സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു വരുത്തി. അന്തിമ പട്ടികയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.

കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ സോണിയ ഗാന്ധി പട്ടികയിൽ ഇടപെടുകയായിരുന്നു. സമീപ ദിവസങ്ങളിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സോണിയയുടെ ഇടപെടൽ. നേമത്ത് സ്ഥാനാർത്ഥിയായി പരിഗണനയിലുള്ള കെ. മുരളീധരൻ നൽകിയ പട്ടിക കൂടി പരിശോധിച്ച ശേഷം അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ധാരണയായ ചില മണ്ഡലങ്ങളിലടക്കം സ്ഥാനാർത്ഥികൾ മാറിയേക്കും.

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്. കെ. മുരളീധരനെ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുരളീധരൻ ഇന്ന് ഡൽഹിക്ക് തിരിക്കും.

Story Highlights – Congress candidate list, sonia gandhi, assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top