ലതിക എശ്വര്യ കേരള യാത്രയിലെ സ്ഥിരാംഗം; പലപ്പോഴും ഇരിക്കാൻ കസേര പോലും ലഭിച്ചില്ല : സൗമിനി ജയ്ൻ

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സൗമിനി ജയ്ൻ. ലതികാ സുഭാഷിന്റെ പ്രതിഷേധം ദുഃഖകരമാണെന്നും സൗമിനി ജയ്ൻ പറഞ്ഞു.

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഐശ്വര്യ കേരള യാത്രയിൽ സ്ഥിരാംഗമായിരുന്നുവെന്നും, ലതികയിക്ക് പലപ്പോഴും ഇരിക്കാൻ കസേര പോലും കിട്ടിയില്ലെന്നും സൗമിനി ജയ്ൻ പറഞ്ഞു. ലതികാ സുഭാഷിന് അർഹമായ അവസരമാണ് നിഷേധിക്കപ്പെട്ടതെന്നും, സ്ഥാനാർത്ഥി പട്ടികയിൽ എഐസിസി മുന്നോട്ട് വച്ച മാനദണ്ഡങ്ങൾ നടപ്പായില്ലെന്നും സൗമിനി ജയ്ൻ പറഞ്ഞു.

സ്ഥാനാർത്ഥി പട്ടികയിൽ തഴയപ്പെട്ടതിനെ തുടർന്ന് ഇന്ന് വൈകീട്ട് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിതാ സുഭാഷ് അധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് തന്റെ പ്രതിഷേധം രേഖപ്പെടുത്തി കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കെപിസിസി സെക്രട്ടറി രമണി പി നായരും രാജിവച്ചു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും. സീറ്റ് നൽകാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം കബളിപ്പിച്ചുവെന്ന് രമണി പി നായർ പറഞ്ഞു. പാർട്ടി തന്ന എല്ലാ സ്ഥാനവും രാജിവയ്ക്കുകയാണെന്നും രമണി അറിയിച്ചു.

Story Highlights – soumini jain about lathika subhash

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top