ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-03-2021)

ഡൽഹിയിൽ നാടകീയ നീക്കങ്ങൾ; സ്ഥാനാർത്ഥി പട്ടിക വിളിച്ചു വരുത്തി സോണിയ ഗാന്ധി
കോൺഗ്രസ് അന്തിമ പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് ഡൽഹിയിൽ നാടകീയ നീക്കങ്ങൾ. സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു വരുത്തി. അന്തിമ പട്ടികയിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി നിര്‍ണയം; ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമം മുസ്ലീംലീഗ് തുടരുന്നു
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം മുസ്ലീംലീഗ് തുടരുന്നു. ഇന്നലെ പരസ്യമായി നേതൃത്വത്തിന് എതിരെ രംഗത്ത് എത്തിയ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവഹാജിയുമായി ഇന്ന് ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തും.
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പാർട്ടി മത്സരിക്കുന്ന 91 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമാകും നടത്തുക എന്ന് കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ അറിയിച്ചു.
Story Highlights – todays headlines 14-03-2021