പന്തപ്ര -മാമലക്കണ്ടം റോഡില്‍ വാഹനയാത്രക്കാര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം

കോതമംഗലം പന്തപ്ര – മാമലക്കണ്ടം റോഡില്‍ വാഹനയാത്രക്കാര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വാഹനയാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടമ്പുഴയില്‍ നിന്ന് മാമലക്കണ്ടത്തേക്ക് പോകുന്ന വനപാതയിലാണ് കാട്ടാനക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പത്തോളം ആനകള്‍ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാറിലും ബൈക്കിലുമായി യാത്ര ചെയ്തിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

മാമലക്കണ്ടത്ത് നിന്നും യാത്രക്കാരുമായെത്തിയ ജീപ്പിന് നേരെയും അക്രമണമുണ്ടായി. ഒച്ചയുണ്ടാക്കിയാണ് ജീപ്പ് യാത്രികര്‍ ഇവിടെ നിന്നും രക്ഷപെട്ടത്. വേനല്‍ കാലമായതിനാല്‍ ആനകള്‍ റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് വഴിയാത്രക്കാര്‍ ദുരിതതിലായത്.

Story Highlights – wild elephant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top