നാലാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു; കൊലാപതകിയുടെ മുഖം സിസിടിവിയിൽ; ഒടുവിൽ അറസ്റ്റ്

ഡൽഹിയിൽ കെട്ടിടത്തിൽ നിന്ന് വീണ് 22കാരി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ഇന്നലെ പുലർച്ചെയാണ് യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുന്നത്.
വീഴ്ചയ്ക്ക് പിന്നാലെ യുവതിയുടെ മൃതദേഹം മാറ്റാൻ മുകേഷ് കുമാർ എത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുപയോഗിച്ചാണ് കൊലപാതകിയെ കണ്ടെത്തിയത്. 35 വയസുകാരനായ മുകേഷ് കുമാറിനെ ലക്ക്‌നൗ-ആഗ്ര ഹൈവേയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുകേഷിനെ സഹായിച്ച മറ്റൊരു വ്യക്തിയേയും പൊലീസ് പിടികൂടി.
യുവതിയെ മാലിന്യ സംസ്‌കരണശാലയ്ക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഝാർഖണ്ഡ് സ്വദേശിനിയായ യുവതി ജോലി അന്വേഷിച്ച് ഡൽഹിയിലെത്തുന്നത്. തൊഴിൽ ഏജൻസി നടത്തുന്ന മുകേഷിനെ പെൺകുട്ടി ജേലിയുടെ ആവിശ്യത്തിനായി സമീപിച്ചിരുന്നു.
Story Highlights – woman falls from fourth floor murderer arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here