Advertisement

കൊടുവള്ളിയിലെ ജനങ്ങൾക്ക് തെറ്റ് തിരുത്താനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്ന് എം. കെ രാഘവൻ

March 15, 2021
Google News 2 minutes Read

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചുപോയ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് എം. കെ രാഘവൻ എം പി. സംഭവിച്ചുപോയ അബദ്ധം ആചാരമാക്കാൻ ഒരിക്കലും അനുവദിക്കരുതെന്ന് എം. കെ രാഘവൻ പറഞ്ഞു. കൊടുവള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം. കെ മുനീറിന്റെ പ്രചാരണാർത്ഥം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. കെ രാഘവൻ.

2016 ൽ സംഭവിച്ച തെറ്റ് തിരുത്തുന്നതിനായി എം.കെ മുനീറിന്റെ ഭൂരിപക്ഷം 50,000 ആയി ഉയർത്തണം. പതിമൂന്ന് നിയോജക മണ്ഡലങ്ങൾ കോഴിക്കോട് ജില്ലയിലുണ്ടെങ്കിലും രണ്ട് എം.എൽ.എമാർ മാത്രമാണ് യു.ഡി.എഫിനുള്ളത്. അത് ഈ തെരഞ്ഞെടുപ്പിൽ എട്ട് എംഎൽഎമാരായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നത്തോടെ എൽഡിഎഫിന്റെ അവസാന സർക്കാരായി പിണറായി സർക്കാർ മാറുമെന്നും എം. കെ രാഘവൻ പറഞ്ഞു. എൽഡിഎഫിന്റെ ഭരണംകൊണ്ട് യാതൊരു നേട്ടവും മണ്ഡലത്തിനോ സംസ്ഥാനത്തിനോ ഉണ്ടായിട്ടില്ല. ഇതിന്റെ പ്രതികരമെന്നോളമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിലെ ആറിൽ ആറ് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യു ഡി എഫ് വിജയിച്ചു കയറിയതെന്നും എം.കെ രാഘവൻ കൂട്ടിച്ചേർത്തു.

Story Highlights – M K Raghavan, M K Muneer, Assembly election 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here