മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമോയെന്ന് സുപ്രിംകോടതി ഇന്ന് തീരുമാനിക്കും

സംവരണം അന്‍പത് ശതമാനത്തില്‍ അധികമാകാന്‍ പാടില്ലെന്ന മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമോയെന്ന് സുപ്രിംകോടതി ഇന്ന് തീരുമാനിക്കും. മറാത്ത സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാന വിഷയം പരിഗണിക്കുന്നത്.
സംവരണ വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് കഴിഞ്ഞതവണ കോടതി ആരാഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. മറാത്ത സംവരണ കേസില്‍ സുപ്രിംകോടതിയില്‍ നിന്നുണ്ടാകുന്ന ഏത് ഉത്തരവും, എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സംസ്ഥാനങ്ങളുടെ നിലപാട് കോടതി തേടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here