വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും

udf will support kk rama in vadakara

വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും.

ആർഎംപി നേരത്തെ തീരുമാനിച്ചത് ജനറൽ സെക്രട്ടറി എൻ വേണു മത്സരിക്കാനായിരുന്നു. എന്നാൽ മുല്ലപ്പള്ളിയാണ് കെകെ രമ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് പിടിവാശി കാണിച്ചത്. രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർഎംപി കെകെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.

വടകരയിൽ ആർഎംപി സ്ഥാനാർത്ഥിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.

Story Highlights – udf will support kk rama in vadakara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top