ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ കരുണ നിറഞ്ഞവരുടെ കനിവ് തേടി ഒരു നാട്

seven month old baby seeks help

ഏഴ് മാസം പ്രായമായ മുഹമ്മദ് റയാന്റെ ജീവൻ നിലനിർത്താൻ കരുണ നിറഞ്ഞവരുടെ കനിവ് തേടി ഒരു നാട്. മലപ്പുറം പുളിക്കൽ പഞ്ചായത്തിലെ വലിയ പറമ്പ് കരണിയിൽ താമസിക്കുന്ന കരിമ്പനക്കുന്നത്ത് അബ്ദുൽ ലത്തീഫ് മുബഷിറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റയാൻ. ബ്ലഡ് ക്യാൻസർ ബാധിച്ച കുഞ്ഞിന് അടിയന്തരമായി അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

വിവാഹം കഴിഞ്ഞ് ഒരു ദശാബ്ദത്തിന് ശേഷമാണ് അബ്ദുൽ ലത്തീഫ് മുബഷിറ ദമ്പതികൾക്ക് കുഞ്ഞുണ്ടാകുന്നത്. എന്നാൽ ഈ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. കുഞ്ഞിന്റെ ശാരീരിക വിഷമതകൾ ശ്രദ്ധയിൽ പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഡോക്ടർമാർ കുഞ്ഞിന് ബ്ലഡ് ക്യാൻസറാണെന്ന് പറയുന്നത്.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ജീവൻ രക്ഷിക്കണമെങ്കിൽ ഉടൻ തന്നെ അസ്ഥിമജ്ജ മാറ്റി വെക്കുന്ന ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സകൾക്കുമായി 25 ലക്ഷത്തിലധികം രൂപയാണ് ചെലവ് വരിക. ചെങ്കൽ തൊഴിലാളിയായ അബ്ദുൾ ലത്തീഫിന് ഈ വലിയ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായമാണ് ഈ കുടുംബത്തിന് ആവശ്യം.

A/c No: 0476073000000478
IFSC:SIBL0000476
Name : Hamza K C & Abdul Salam
South Indian Bank, Kondotty Br.
Google Pay Number :7012217567

Story Highlights -seven month old baby seeks help

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top