പുതുച്ചേരിയിൽ നാരായണസ്വാമിക്ക് സീറ്റില്ല

പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമിക്ക് സീറ്റില്ല. പ്രധാന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആദ്യഘട്ട പട്ടികയിൽ നാരായണസ്വാമിയുടെ പേരില്ല. നാരായണ സ്വാമിയെ ഒഴിവാക്കിയാണ് കോൺഗ്രസ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

നാരായണസ്വാമിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. നാരായണസ്വാമിയോട് കാട്ടിയത് അനീതിയാണെന്നും സീറ്റ് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനെ സ്റ്റാലിൻ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം.

Story Highlights -V Narayanaswamy, Puducherry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top