കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചു: കെ സുരേന്ദ്രന്‍

new budget helps kerala says k surendran

പുള്ളിപുലിയുടെ പുള്ളി മായ്ക്കാന്‍ പറ്റില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനും സിപിഐഎമ്മും വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്നെന്നും സുരേന്ദ്രന്റെ പ്രതികരണം.

ശബരിമലയില്‍ നിലപാട് മാറ്റം ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. ഇതോടെ സിപിഐഎമ്മിന്റെ തനിനിറം പുറത്തായി. യെച്ചൂരിയുടെ പ്രസ്താവന കടകംപള്ളിക്കും മുഖ്യമന്ത്രിക്കുമുള്ള മറുപടിയാണെന്നും സുരേന്ദ്രന്‍.

അതേസമയം ആര്‍ ബാലശങ്കറിന്റെ ആരോപണം വസ്തുതയില്ലാത്തതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ബാലശങ്കറിന്റെ ആരോപണം ഗുരുതരമുള്ളതല്ല. അങ്ങനെ തോന്നുന്നത് മാധ്യമങ്ങള്‍ക്ക് മാത്രമാണ്. പ്രസ്താവനയ്ക്ക് അടിസ്ഥാനമെന്തെന്ന് ബാലശങ്കറിനോട് തന്നെ ചോദിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights -k surendran, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top