പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ബംഗ്ലാദേശ് സന്ദര്‍ശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും, ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. ബംഗ്ലാദേശില്‍ എത്തുന്ന പ്രധാനമന്ത്രി ദേശീയ ദിന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സന്ദര്‍ശന വേളയില്‍ ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 2015 ലാണ് പ്രധാനമന്ത്രി അവസാനമായി ബംഗ്ലാദേശ് സന്ദര്‍ശിച്ചത്.

Story Highlights -Narendra Modi will visit Bangladesh this month

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top