തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

തമിഴ്‌നാട്ടിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്.
നടൻ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ട്രഷററും കമലിന്റെ നിർമാണ കമ്പനിയായ രാജ്കമൽ പ്രൊഡക്ഷൻസ് പങ്കാളിയുമായി ചന്ദ്രശേഖര രാജിന്റെ വീട്ടിലും, ഓഫിസിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.

മധുരൈ, തിരുപ്പൂർ എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് തുടങ്ങിയ പരിശോധന രാത്രി വൈകിയും നീണ്ടു. എട്ടു കോടി രൂപ കണ്ടെടുത്തു. ഡിഎംകെ നേതാവ് കെ. എസ് ധനശേഖരൻ, എംഡിഎംകെ നേതാവ് കവിൻ നാഗരാജൻ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനെതിരെ കോയമ്പത്തൂർ സൗത്തിൽ കമൽഹാസൻ മത്സരിക്കുന്ന സാഹചര്യത്തിൽ നടക്കുന്ന റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് മക്കൾ നീതി മയ്യം ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top