ജോസഫ്-തോമസ് ലയനം ആർഎസ്എസ് നിർദേശപ്രകാരമെന്ന് കോടിയേരി ബാലകൃഷ്ണൻ

കേരള കോൺഗ്രസ് പി. ജെ ജോസഫ്-പി. സി തോമസ് ലയനം ആർ.എസ്.എസിന്റെ നിർദേശപ്രകാരമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ജോസഫ് ഗ്രൂപ്പിനെ ബിജെപിയുടെ ഭാഗമാക്കാനാണ് പി. സി തോമസിനെ അയച്ചിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാനത്ത് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് നടപടി. കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ ആകർഷിക്കണമെന്നത് ബിജെപി എടുത്തിരിക്കുന്ന തീരുമാനമാണ്. അവർ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്ന് വന്നപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബിജെപിയുടെ ഭാഗമാക്കി മാറ്റാൻ പി. സി തോമസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഭാവിയിൽ പി. ജെ ജോസഫ് ഉൾപ്പെടുന്ന കേരള കോൺഗ്രസിനെ എൻ.ഡി.എയിൽ എത്തിക്കാനുള്ള തന്ത്രമാണ് ആർ.എസ്.എസ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Story Highlights – P C Thomas, P J Joseph, RSS, Kodiyeri balakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top