കളമശ്ശേരി മുസ്ലിം ലീഗില്‍ സമവായം; സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ ജില്ലാ കമ്മിറ്റി

എറണാകുളത്ത് കളമശ്ശേരിയില്‍ മുസ്ലിം ലീഗില്‍ സമവായം. സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അബ്ദുല്‍ ഗഫൂറിന്റെ പ്രചാരണ പരിപാടികളില്‍ സഹകരിക്കാന്‍ അണികള്‍ക്ക് ജില്ലാ കമ്മിറ്റി നിര്‍ദേശം നല്‍കി.

സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പ്രശ്‌ന പരിഹാരത്തിന് ഉറപ്പ് ലഭിച്ചതായി ജില്ലാ നേതൃത്വം പ്രവര്‍ത്തകരെ അറിയിച്ചു. അഹമ്മദ് കബീറിനെ രാജ്യസഭാ എംപി ആക്കാമെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. അബ്ദുല്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ കളമശ്ശേരിയില്‍ പരസ്യ പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു.

Story Highlights -kalamasseri, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top