മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇഎംസിസി ഡയറക്ടർ നാമനിർദേശ പത്രിക നൽകി

emcc director files nomination

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് നാമനിർദേശ പത്രിക നൽകി. കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.

മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതും പ്രചരിപ്പിച്ചതും കള്ളങ്ങളാണെന്നും അത് കുണ്ടറയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്റെ മത്സരമെന്നും ഷിജു വർഗീസ് പറഞ്ഞു.

എന്നാൽ ഷിജു വർഗീസിന്റെ മത്സരം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം.

Story Highlights – emcc director files nomination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top