കേരളത്തിൽ സിപിഐഎം-ബിജെപി ഡീൽ നടന്നത് ഗഡ്കരിയുടെ മധ്യസ്ഥതയിലെന്ന് എം. എം ഹസൻ

കേരളത്തിലെ സിപിഎം-ബിജെപി ഡീൽ നടന്നത് ഡൽഹിയിലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിലാണ് ഡീൽ നടന്നതെന്നും ഹസൻ തിരുവനന്തപുരത്ത് പറഞ്ഞു.

സിപിഐഎം-ബിജെപി അന്തർധാര സജീവമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ സിപിഐഎം സ്വീകരിച്ച വഴിയാണ് ബിജെപി ബന്ധം. നിതിൻ ഗഡ്കരിയുടെ മധ്യസ്ഥതയിൽ ഡൽഹിയിൽവച്ച് ഡീൽ ഉറപ്പിക്കുകയായിരുന്നു. സിപിഐഎമ്മിന് തുടർഭരണം, ബിജെപിക്ക് പത്ത് സീറ്റെങ്കിലും ഉറപ്പിക്കുക ഇതാണ് ലക്ഷ്യംവയ്ക്കുന്നത്. അതനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും എം. എം ഹസൻ പറഞ്ഞു.

Story Highlights – M M Hassan, CPIM, BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top