Advertisement

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി

March 19, 2021
Google News 2 minutes Read
will cancel registration if fitness not renewed says transport minister

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക പ്രോത്‌സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വരാതിരിക്കുന്ന വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പോളിസിയിലാണ് ഈ വ്യവസ്ഥകൾ.

വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യവാഹനങ്ങൾക്ക് 20 വർഷവുമാണ് കാലപരിധി. കാലപരിധി കഴിഞ്ഞ വാഹനങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ രജിസ്‌ട്രേഷൻ പുതുക്കാം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടാൽ രജിസ്േ്രടഷൻ റദ്ദാക്കും.

സ്‌ക്രാപ്പ് സെന്ററുകളിൽ രജിസ്റ്റർ ചെയ്ത് വാഹനങ്ങൾ പൊളിക്കാൻ തയാറാകുന്നവർക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നും പോളിസിയിൽ പറയുന്നു. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ നിർബന്ധമായും പൊളിക്കും.

Read Also : വാഹനങ്ങൾക്കും ഇനി കാലാവധി; എന്താണ് കേന്ദ്രം പ്രഖ്യാപിച്ച പുതിയ നിയമം? നമ്മെ ബാധിക്കുന്നതെങ്ങനെ ? [24 Explainer]

ഇന്ത്യയിൽ ഫിറ്റ്‌നസ് സർട്ടിഫിക്കില്ലാത്ത 15 വർഷം പഴക്കമുള്ള 17 ലക്ഷം ഹെവി വാണിജ്യ വാഹനങ്ങളുണ്ട്. 20 വർഷത്തിനുമേൽ പഴക്കമുള്ള 51 ലക്ഷം ലൈറ്റ് മോട്ടാർവാഹനങ്ങളാണ് ഇന്ത്യയിൽ ഓടുന്നത്. അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനുവേണ്ടിയും തൊഴിലവസരം സൃഷ്ടിക്കുന്നതിനുവേണ്ടിയുമാണ് വാഹനപൊളിക്കൽ നയം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Story Highlights – will cancel registration if fitness not renewed says transport minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here