1,061 സ്ഥാനാർത്ഥികൾ; നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂർത്തിയായി. സൂക്ഷമ പരിശോധനയ്ക്ക് ശേഷം 140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

ഇന്നലെയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഇന്നവെ വരെ 2,180 അപേക്ഷകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 1,119 പത്രികകൾ തള്ളി. പത്രികകൾ 22 വരെ പിൻവലിക്കാൻ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ നടക്കുക.

Story Highlights- Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top