വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാട് ഇല്ല : എൻഎസ്എസ്

nss against left govt

വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാട് ഇല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.
ഇതാണ് വിശ്വാസികൾക്ക് സർക്കാരിനോട് അവിശ്വാസം തോന്നാൻ കാരണമെന്നും സുകുമാരൻ നായർ പറഞ്ഞു.

മുഖ്യമന്ത്രി കാനം രാജേന്ദ്രനെ പിന്തുണച്ചതിലൂടെ എൻഎസ്എസിനെ വിമർശിക്കുകയാണ് ചെയ്തതെന്നും വിശ്വാസ സംരക്ഷണം എന്ന നിലപാടിൽ നിന്ന് എൻഎസ്എസ് പിന്നോട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസ്സിനെതിരെയുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ പ്രതിഷേധിക്കാനാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് ഇന്നലെ നാമജപഘോഷയാത്ര നടത്തിയതെന്നും അതിൽ പങ്കെടുത്തത് എൻഎസ്എസിന്റെ പ്രവർത്തകരാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.

Story Highlights- nss against left govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top