ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ചുമതലയേല്‍ക്കും

Aryadan Shaukat has questioned again by the ED

ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി പ്രസിഡന്റ് ആയി ഇന്ന് ചുമതലയേല്‍ക്കും. നിലവിലെ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ആയ സാഹചര്യത്തിലാണ് ചുമതല കൈമാറ്റം.

സ്ഥാനാര്‍ത്ഥി ആയതിനാല്‍ താത്കാലിക ചുമതല ആര്യാടന്‍ ഷൗക്കത്തിന് നല്‍കാന്‍ കെപിസിസി വി വി പ്രകാശിന് നിര്‍ദേശം നല്‍കുകയായിരുന്നു. സ്ഥാനമാറ്റം വേണമെന്ന ആവശ്യം വി വി പ്രകാശ് തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു.

Read Also : പാർട്ടി വിട്ട പത്തനംതിട്ട മുൻ ഡിസിസി പ്രസിഡണ്ട് പി മോഹൻ രാജുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച ആരംഭിച്ചു

നേരത്തെ നിലമ്പൂരില്‍ ഇരുവരേയും സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചെങ്കിലും പ്രകാശിനാണ് അവസരം നല്‍കിയത്. ഇതിലെ വിവാദങ്ങള്‍ കൂടി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം.

Story Highlights- aryadan shaukat, malappuram, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top