വോട്ടർപട്ടികയിലെ ക്രമക്കേട് : തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം നാളെ

irregularity in voters list ec decision tomorrow

വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിൽ ജില്ലാ കളക്ടർമാർ തെരെഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. പ്രതിപക്ഷത്തിന്റെ പരാതിയിൽ കഴമ്പുള്ളതായാണ് സൂചന. ഇരട്ടവോട്ടിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം നാളെയുണ്ടാകും.

കഴിഞ്ഞ ദിവസമാണ് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയത്. ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകൾ ചേർത്തിരിക്കുകയാണെന്നും വോട്ടേഴ്‌സ് ലിസ്റ്റിൽ ഒരെ മണ്ഡലത്തിൽ തന്നെ ഒരു വ്യക്തിയുടെ പേര് നാലും അഞ്ചും തവണ ചേർത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഒരേ വിലാസവും ഒരെ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഈ കൃത്രിമം നടത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ റിപ്പോർട്ട് തേടിയിരുന്നു.

Story Highlights- irregularity in voters list, ec decision tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top