എറണാകുളത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യ; പങ്കാളിക്ക് എതിരെ പരാതിയുമായി സുഹൃത്തുക്കള്‍

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കള്‍. കോട്ടയം സ്വദേശിയായ മാളവിക ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആരോപണം. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും കേസന്വേഷിക്കുന്ന മരട് പൊലീസ് പറഞ്ഞു.
മാര്‍ച്ച് 12നാണ് കോട്ടയം സ്വദേശിനി മാളവിക എറണാകുളത്തെ വസതിയില്‍ ആത്മഹത്യ ചെയ്യുന്നത്. സംഭവം നടന്നതിന് തൊട്ട് പിന്നാലെ തന്നെ സുഹൃത്തുക്കള്‍ മരണത്തില്‍ സംശയമുന്നയിച്ചിരുന്നു. മാളവികയുടെ പങ്കാളിയായ കട്ടപ്പന സ്വദേശി അരുണ്‍ കുഞ്ഞുമോനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
Read Also : ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പ
മുന്‍പും മാളവിക ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. താന്‍ മരിക്കുകയാണെങ്കില്‍ അതിന് കാരണക്കാരന്‍ പങ്കാളിയായ അരുണ്‍ കുഞ്ഞുമോനായിരിക്കുമെന്ന് മാളവിക കത്തില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അരുണ്‍ കുഞ്ഞുമോനെ പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘടനയായ ധ്വനിക്ക് വേണ്ടി സുഹൃത്തുക്കള്‍ പറഞ്ഞു.
Story Highlights- ernakulam, transgender, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here