Advertisement

എലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റിയേക്കും

March 21, 2021
Google News 1 minute Read

എലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ അവസാന നിമിഷം മാറ്റിയേക്കും. സുൾഫിക്കർ മയൂരിക്ക് ജയസാധ്യതയില്ലെന്ന് കാണിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. വി തോമസ് റിപ്പോർട്ട് നൽകി. സുൾഫിക്കർ മയൂരിയെ മാറ്റണമെന്നും കെ. വി തോമസ് ആവശ്യപ്പെട്ടു.

എലത്തൂരിലെ പ്രശ്‌നം പരിഹരിക്കാൻ സ്ഥാനാർത്ഥിയെ മാറ്റുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് കെ. വി തോമസ് കെ.പി.സി.സി.യെ അറിയിച്ചു. കോൺഗ്രസ് വിമത സ്ഥാനാർത്ഥി യു.വി ദിനേഷ് മണിയോ ഭാരതീയ നാഷണൽ ജനദാതൾ നേതാവ് സെനിൻ റാഷിയോ സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം. മാണി. സി. കാപ്പനോട് സംസാരിച്ചതിന് ശേഷം കെ.പി.സി.സി ഇന്ന് അന്തിമ തീരുമാനമെടുക്കും.

മാണി. സി. കാപ്പിന്റെ പാർട്ടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസിന് നൽകിയ രണ്ടാം സീറ്റാണ് എലത്തൂർ. എന്നാൽ സീറ്റ് വിട്ട് കൊടുത്തതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

Story Highlights- Elathoor, UDF candidate, assembly election 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here