ഡിഎംകെയില്‍ കുടുംബവാഴ്ച; ഉദയനിധി സ്റ്റാലിന്റെ ചെപ്പോക്കിലെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ എഐഎഡിഎംകെ

udayanidhi stalin

ഡിഎംകെയില്‍ കുടുംബവാഴ്ചയെന്ന ആരോപണവുമായി എഐഎഡിഎംകെ. കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയനിധി സ്റ്റാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്താണ് എഐഎഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. കരുണാനിധിയുടെ മൂന്നാം തലമുറയാണ് പാര്‍ട്ടി പദവികളിലും സ്ഥാനാര്‍ത്ഥിത്വത്തിലും വന്നിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പോടെ ഡിഎംകെയിലെ കുടുംബ വാഴ്ച അവസാനിപ്പിക്കണമെന്നും എഐഎഡിഎംകെ ആഹ്വാനം. സാധാരണക്കാര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. വിവാദത്തിന് കൊഴുപ്പുകൂട്ടാന്‍ കുടുംബത്തില്‍ നിന്ന് ആരും പാര്‍ട്ടിയില്‍ വരില്ലെന്ന സ്റ്റാലിന്റെ അഭിമുഖ സംഭാഷണവും എഐഎഡിഎംകെ പുറത്തുവിട്ടിട്ടുണ്ട്.

ഇത്തവണ തമിഴ്‌നാട്ടില്‍ അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ചെപ്പോക്കിലാണ് ഉദയനിധി മത്സരിക്കുന്നത്. ഡിഎംകെ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇത്തവണ പട്ടാളി മക്കള്‍ കക്ഷി സ്ഥാനാര്‍ത്ഥിയാണ് ഉദയനിധി സ്റ്റാലിനെതിരെ രംഗത്തുള്ളത്. എ വി എ ഖസാലിയെ രംഗത്തിറക്കി പിഎംകെ പ്രചാരണവും ശക്തമാക്കി.

Read Also : ബിജെപി കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയുണ്ടാക്കും: എം കെ സ്റ്റാലിന്‍

മണ്ഡലത്തില്‍ കരുണാനിധി കൊണ്ടുവന്ന വികസനങ്ങള്‍ എണ്ണി പറഞ്ഞതാണ് ഉദയനിധി സ്റ്റാലിന്റെ പ്രചരണം. മണ്ഡലം നിലവില്‍ വന്ന 1977ന് ശേഷം നടന്ന 10 തെരഞ്ഞെടുപ്പുകളില്‍ 9 തവണയും ഡിഎംകെയ്ക്ക് അനുകൂലമായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെപ്പോക്ക് മണ്ഡലത്തില്‍ ലഭിച്ച വോട്ട് ഡിഎംകെ ക്യാമ്പിന് ആശ്വാസം ഇരട്ടിക്കും. 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ 47.37 ശതമാനം വോട്ട് നേടിയ തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നാണ് ചെപ്പോക്ക്.

Story Highlights:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top