ബിജെപി കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയുണ്ടാക്കും: എം കെ സ്റ്റാലിന്‍

m k stalin

തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ അണ്ണാ ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ച് എം കെ സ്റ്റാലിന്‍. ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും തമിഴ്‌നാട്ടില്‍ സീറ്റ് നേടാമെന്ന ബിജെപി മോഹം നടക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നോട്ടയ്ക്ക് താഴെ മാത്രമേ വോട്ട് ലഭിക്കുവന്ന് സ്റ്റാലിന്‍ പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട മുന്‍ അണ്ണാ ഡിഎംകെ എംഎല്‍എ മുത്തുമാരിലിംഗം ഡിഎംകെയില്‍ ചേര്‍ന്നു. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Story Highlights- m k stalin, aiadmk, bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top