നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

last date to withdraw nomination today

നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിയും.

യുഡിഎഫിൽ മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച എലത്തൂരിലടക്കം സ്ഥാനാർത്ഥി ചിത്രം തെളിയും. മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത ഭീഷണിയൊഴിയുമോയെന്നതും വൈകുന്നേരത്തിനകം അറിയാനാകും.

അതേസമയം തെരെഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ എൻഡിഎ പത്രികകകളിൻമേൽ ഹൈക്കോടതി വിധിയും ഇന്നുണ്ടാകും. സംസ്ഥാനത്ത് ആകെ 2138 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്.

Story Highlights- last date to withdraw nomination today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top