Advertisement

വാഷിംഗ് മെഷീന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

March 22, 2021
Google News 2 minutes Read

വീടുകളില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപകരണമായി വാഷിംഗ് മെഷീനുകള്‍ മാറിയിട്ട് കാലമേറെയായി. വിവിധ കമ്പനികള്‍ വ്യത്യസ്തമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി വാഷിംഗ് മെഷീനുകള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വാഷിംഗ് മെഷീനുകള്‍ വാങ്ങുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വില, സൗകര്യങ്ങള്‍, വൈദ്യുതി ഉപഭോഗം എന്നിങ്ങനെ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാനുവല്‍, സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ തുണി കഴുകാനും ഉണക്കാനും വ്യത്യസ്ത ഡ്രമ്മുകള്‍ ഉണ്ട്. അലക്കി കഴിഞ്ഞ് അടുത്ത ഡ്രമ്മിലേക്ക് തുണികള്‍ വാരി ഇടണം. ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളില്‍ എല്ലാ പ്രവര്‍ത്തിയും ഒന്നിച്ചു ചെയ്യാം. വാഷിംഗ് മെഷീനുകള്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

ഓട്ടോമാറ്റിക് മെഷീനുകള്‍ രണ്ടു തരം

  • മുകളില്‍ നിന്ന് തുണി നിറക്കുന്നത് (ടോപ് ലോഡിംഗ്)
  • മുന്നില്‍ നിന്ന് തുണി നിറക്കുന്നത് (ഫ്രണ്ട് ലോഡിംഗ്)

Read Also : വാട്ടര്‍ പമ്പ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  • ടോപ് ലോഡിംഗ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിംഗ് മെഷീനുകള്‍ക്ക് കുറച്ചുവെള്ളവും വൈദ്യുതിയും മാത്രമേ ആവശ്യമുള്ളു.
  • വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിംഗ് മെഷീനുകള്‍ വൈദ്യുതി കൂടുതല്‍ ഉപയോഗി
    ക്കുന്നു. ഇവ കേരളത്തിലെ കാലാവസ്ഥക്ക് ആവശ്യമുള്ളതല്ല.
  • നിര്‍ദ്ദേശിച്ചിരിക്കുന്ന പൂര്‍ണ ശേഷിയില്‍ തന്നെ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക. കുറച്ചു തുണി മാത്രം എടുത്ത് ദിവസവും അലക്കുന്ന രീതിക്കു പകരം ആഴ്ചയില്‍ ഒരിക്കലോ രണ്ടു പ്രാവശ്യമോ ആക്കി ക്രമീകരിക്കുന്നത് വഴി ധാരാളം വെള്ളവും വൈദ്യുതിയും ലാഭിക്കാന്‍ സാധിക്കും.

Read Also : ഫ്രിഡ്ജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • അഴുക്കില്ലാത്തതും അധികം ഉപയോഗിക്കാത്തതുമായ തുണികള്‍ക്ക് ക്വിക്ക് സൈക്കിള്‍ മോഡ് ഉപയോഗിക്കാം.
  • വാഷിംഗ് മെഷീന്‍ ലോഡ് ചെയ്തതിനു ശേഷം മാത്രം ഓണ്‍ ചെയ്യുക.
  • ഉപയോഗം കഴിഞ്ഞാല്‍ വാഷിംഗ് മെഷിന്റെ സ്വിച്ച് ബോര്‍ഡിലെ സ്വിച്ചും ഓഫ് ചെയ്യുക.
  • കഴിയുന്നതും വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുക.

കടപ്പാട് – കെഎസ്ഇബി

Story Highlights- things to consider before buying a washing machine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here