ഈ വധു മഹറായി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍

Bride Naila Shamal demanded books in Mehr

വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിവുണ്ടെങ്കിലും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നവരുടെ എണ്ണം കുറവാണ്. എന്നാല്‍ സ്വര്‍ണത്തേക്കാളും പണത്തേക്കാളും അധികമായി പുസ്തകങ്ങള്‍ക്കും വായനയക്കും പ്രാധാന്യം നല്‍കുന്ന ഒരു വധുവിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വിവാഹത്തിന് മഹറായി പുസ്തകങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ പെണ്‍കുട്ടി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയത്.

നൈല ഷമര്‍ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. പാകിസ്താനി സ്വദേശിനിയാണ് ഇവര്‍. ഭാവി വരനോടാണ് മഹറായി പെണ്‍കുട്ടി പുസ്തകങ്ങള്‍ ആവശ്യപ്പെട്ടത്. അതും ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍. സാധാരണ മിക്കവരും സ്വര്‍ണമോ വജ്രങ്ങളോ മറ്റുമാണ് മഹറായി ചോദിക്കാറുള്ളത്. ഇത്തരക്കാര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് ഈ പെണ്‍കുട്ടി.

Read more: 22 വര്‍ഷങ്ങള്‍ക്ക് ശേഷം ‘നന്ദലാല’യ്ക്ക് വീണ്ടും ചുവടുവെച്ച് ഇന്ദ്രജ: വിഡിയോ

പുസ്തകങ്ങള്‍ മഹറായി വരന്‍ നല്‍കുകയും ചെയ്തു നൈലയ്ക്ക്. എഴുത്തുകാരികൂടിയാണ് നൈല. പുസ്‌കങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന അലമാരക്കരികിലിരുന്ന് സംസാരിക്കുന്ന നൈലയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. സമൂഹത്തിലെ ചില തെറ്റായ പ്രവണതകളെ ഇല്ലാതാക്കാന്‍ വേണ്ടി കൂടിയാണ് മഹറായി പുസ്തകങ്ങള്‍ ആവശ്യപ്പെട്ടത് എന്ന് നൈല പറയുന്നു. പുസ്തകങ്ങളുടെ മൂല്യം മനസ്സിലാക്കണമെന്നും നൈല ഓര്‍മപ്പെടുത്തി.

Story highlights: Bride Naila Shamal demanded books in Mehr

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top