Advertisement

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കും; അസമിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

March 23, 2021
Google News 2 minutes Read
Nadda BJP Assam manifesto

അസമിന്റെ പുരോഗതിയ്ക്കായി അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ഗുവാഹത്തിയിൽ നടന്ന ചങ്ങിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അസമിൻ്റെ സ്വയംപര്യാപ്തക്കെന്ന് അവകാശപ്പെടുന്ന 10 വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ മുന്നോട്ട് വെച്ചത്.

നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും അസമിനെ സംരക്ഷിക്കാൻ ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് സ്ഥാപിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. 30 ലക്ഷം പിന്നാക്ക കുടുംബങ്ങൾക്ക് പ്രതിമാസം 3000 രൂപ, 2022 ഓടെ 10 ലക്ഷം തൊഴിൽ അവസരങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, റെയിൽ- ജല ഗതാഗതമാർഗ വിപുലീകരണം, എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് സൗജന്യ സൈക്കിൾ, ഫിഷറീസ്-പൗൾട്രി- ഡയറി മേഖലക്ക് പ്രത്യേക ഊന്നൽ എന്നിങ്ങനെയാണ് മറ്റ് വാഗ്ദാനങ്ങൾ. അസമിനെ വ്യവസായ സംസ്ഥാനമാക്കി മാറ്റുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. അസമിന്റെ സർവ്വതോന്മുഖമായ പുരോഗതിയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം ജെപി നദ്ദ പറഞ്ഞു.

Story Highlights- JP Nadda releases BJP’s Assam manifesto

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here